ക്ഷണിക്കാത്ത അതിഥി
മരണമെത്ര സുന്ദരം മോഹനം,
ഒരു മൃദുസ്മേരമായ് ചുണ്ടിൽ വിരിയുന്നു!
ക്ഷണനമില്ലാതെ വന്നുകേറുന്നോരീ -
യതിഥി പോകവേ കൈക്കലാക്കീടുന്നു,
പ്രിയരെയും നൂറു സ്വപ്നങ്ങളും , ഭൂവെ -
കദനക്കടലിന്ടെയാഴത്തിലാഴ്ത്തുന്നു.
മിഴിനീർ മുറ്റുന്ന കണ്ണുകൾ ചുറ്റിലും,
ഉയരും തേങ്ങൽ വിതുമ്പുന്ന ചുണ്ടുകൾ !
മരണമേ നിനക്കെങ്ങിനെ സധിച്ചൂ,
വിരിയിക്കാനെന്ടെ ചുണ്ടിലീപ്പുഞ്ചിരി?
ഒരു ദിനംപോലും തങ്ങാതെയെൻവീട്ടിൽ,
അതിഥിയായ് വന്നു നീ മടങ്ങീടവേ,
പകരമായെനിക്കേകിയതെന്നുമീ.
എരിയും നെഞ്ചും കണ്ണുനീർപ്പൂക്കളും.
ധനികദാരിദ്ര്യഭേദമില്ലാതെ നീ,
ഒരുപോൽ കാണുന്നു മർത്ത്യരെല്ലാരെയും .
പാതിവഴിയെ തിരികെ വിളിക്കവേ,
പാതിവ്രത്യത്തിൻ നൊമ്പരം ഓർക്കുമോ?
പ്രജയും രാജനുമെല്ലാരുമൊന്നുപൊൽ,
തിരിയെ പോകുമ്പോൾ ശൂന്യമാം കൈകളും.
സമയമെത്രയോ കൃത്യമായ് പാലിപ്പൂ,
വരവും പോക്കും പ്രവചിപ്പാനവില്ല .
ഡോ. കെ.ശശിധരൻ
ഏപ്രിൽ 02, 2002
മരണമെത്ര സുന്ദരം മോഹനം,
ഒരു മൃദുസ്മേരമായ് ചുണ്ടിൽ വിരിയുന്നു!
ക്ഷണനമില്ലാതെ വന്നുകേറുന്നോരീ -
യതിഥി പോകവേ കൈക്കലാക്കീടുന്നു,
പ്രിയരെയും നൂറു സ്വപ്നങ്ങളും , ഭൂവെ -
കദനക്കടലിന്ടെയാഴത്തിലാഴ്ത്തുന്നു.
മിഴിനീർ മുറ്റുന്ന കണ്ണുകൾ ചുറ്റിലും,
ഉയരും തേങ്ങൽ വിതുമ്പുന്ന ചുണ്ടുകൾ !
മരണമേ നിനക്കെങ്ങിനെ സധിച്ചൂ,
വിരിയിക്കാനെന്ടെ ചുണ്ടിലീപ്പുഞ്ചിരി?
ഒരു ദിനംപോലും തങ്ങാതെയെൻവീട്ടിൽ,
അതിഥിയായ് വന്നു നീ മടങ്ങീടവേ,
പകരമായെനിക്കേകിയതെന്നുമീ.
എരിയും നെഞ്ചും കണ്ണുനീർപ്പൂക്കളും.
ധനികദാരിദ്ര്യഭേദമില്ലാതെ നീ,
ഒരുപോൽ കാണുന്നു മർത്ത്യരെല്ലാരെയും .
പാതിവഴിയെ തിരികെ വിളിക്കവേ,
പാതിവ്രത്യത്തിൻ നൊമ്പരം ഓർക്കുമോ?
പ്രജയും രാജനുമെല്ലാരുമൊന്നുപൊൽ,
തിരിയെ പോകുമ്പോൾ ശൂന്യമാം കൈകളും.
സമയമെത്രയോ കൃത്യമായ് പാലിപ്പൂ,
വരവും പോക്കും പ്രവചിപ്പാനവില്ല .
ഡോ. കെ.ശശിധരൻ
ഏപ്രിൽ 02, 2002