2015 ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

ക്ഷണിക്കാത്ത അഥിതി

ക്ഷണിക്കാത്ത അതിഥി      

രണമെത്ര  സുന്ദരം  മോഹനം,
ഒരു  മൃദുസ്മേരമായ്  ചുണ്ടിൽ  വിരിയുന്നു!
ക്ഷണനമില്ലാതെ  വന്നുകേറുന്നോരീ -
യതിഥി  പോകവേ  കൈക്കലാക്കീടുന്നു,
പ്രിയരെയും നൂറു  സ്വപ്നങ്ങളും , ഭൂവെ -
കദനക്കടലിന്ടെയാഴത്തിലാഴ്ത്തുന്നു.

മിഴിനീർ മുറ്റുന്ന  കണ്ണുകൾ ചുറ്റിലും,
ഉയരും തേങ്ങൽ  വിതുമ്പുന്ന ചുണ്ടുകൾ !
മരണമേ നിനക്കെങ്ങിനെ സധിച്ചൂ,
വിരിയിക്കാനെന്ടെ  ചുണ്ടിലീപ്പുഞ്ചിരി?

ഒരു  ദിനംപോലും തങ്ങാതെയെൻവീട്ടിൽ,
അതിഥിയായ് വന്നു നീ  മടങ്ങീടവേ,
പകരമായെനിക്കേകിയതെന്നുമീ.
എരിയും നെഞ്ചും കണ്ണുനീർപ്പൂക്കളും.

ധനികദാരിദ്ര്യഭേദമില്ലാതെ നീ,
ഒരുപോൽ കാണുന്നു മർത്ത്യരെല്ലാരെയും .
പാതിവഴിയെ തിരികെ വിളിക്കവേ,
പാതിവ്രത്യത്തിൻ നൊമ്പരം ഓർക്കുമോ?

പ്രജയും രാജനുമെല്ലാരുമൊന്നുപൊൽ,
തിരിയെ പോകുമ്പോൾ ശൂന്യമാം കൈകളും.
സമയമെത്രയോ കൃത്യമായ് പാലിപ്പൂ,
വരവും പോക്കും പ്രവചിപ്പാനവില്ല .

                                                    ഡോ. കെ.ശശിധരൻ
                                                     ഏപ്രിൽ 02, 2002